ചെന്നൈ: തരമണിയില്‍ റോഡിലുണ്ടായ ഗര്‍ത്തത്തിലേക്ക് കാര്‍ മറിഞ്ഞു. അഞ്ചംഗസംഘം സഞ്ചരിച്ച കാറാണ് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്നലെ വൈകിട്ട് ആറരയോടെയാണ് തരമണിലെ ഒഎംആര്‍ സാലെയില്‍ അപകടം ഉണ്ടാകുന്നത്. TN 14 V 4911 സ്വിഫ്റ്റ് കാര്‍ തൊട്ടടുത്ത് സിഗ്‌നലില്‍ നിര്‍ത്തിയിടുമ്പോഴും ഇങ്ങനെയൊരു ഗര്‍ത്തം റോഡില്‍ ഉണ്ടായിരുന്നില്ല.
കാര്‍ മുന്നോട്ട് വന്നതും ഗര്‍ത്തമുണ്ടായതുമെല്ലാം ഒരുമിച്ചായിരുന്നു. കാര്‍ നേരെ ഗര്‍ത്തത്തിലേക്ക് ഇറങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതിരുന്ന നാട്ടുകാര്‍ ആദ്യം ബഹളം വച്ചു. തൊട്ടുപിന്നാലെ പൊലീസ് എത്തി. കാറിലുണ്ടായിരുന്ന അഞ്ചുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു. തകര്‍ന്ന കാര്‍ ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയെടുത്തു. മലിനജല പെപ്പിലുണ്ടായ ചോര്‍ച്ചമൂലമാകാം ഗര്‍ത്തമുണ്ടായതെന്നാണ് ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡിന്റെ വിശദീകരണം. തൊട്ടടുത്ത് മെട്രോ രണ്ടാം ഘട്ടത്തിന്റ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി.



