തിരുവനന്തപുരം: സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക് കേരളത്തിലും ശക്തം. നിരവധി ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക് നടക്കുന്നത്. പണിമുടക്കിനെ നേരിടാന്‍ കേരള സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു.കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പതിവുപോലെ നടക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി കെബി ഗണേഷ് കുമാര്‍ നേരത്തെ അറിയിച്ചിരുന്നു.
കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് സംരക്ഷണം ഒരുക്കും. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ടാക്സി, ഓട്ടോ, സ്കൂള്‍, ബാങ്ക്, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെ എല്ലാം പണിമുടക്ക് ബാധിക്കാനിടയുണ്ട്.കുടിവെള്ളം, പാല്, പത്രം, ആശുപത്രി എന്നിവയെ എല്ലാം പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് വിവരം. കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും നിശ്ചലമാകും.






