കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ SFI നിലനിര്‍ത്തി. 5 ജനറല്‍ സീറ്റുകളില്‍ എസ് എഫ് ഐ വിജയിച്ചു. തുടര്‍ച്ചയായി 26-ാം തവണയാണ് എസ്എഫ്‌ഐ യൂണിയന്‍ നിലനിര്‍ത്തുന്നത്. നന്ദജ് ബാബുവാണ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയര്‍പേഴ്‌സണ്‍ എം ദില്‍ജിത്ത്, വൈസ് ചെയര്‍പേഴ്‌സണ്‍ അല്‍ന വിനോദ് എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് സീറ്റും എസ്എഫ്‌ഐക്ക് തന്നെയാണ് ലഭിച്ചത്. കാസര്‍കോഡ് ജില്ലാ എക്‌സിക്യൂട്ടീവ് സീറ്റ് ഡഉടഎ ന് ലഭിച്ചു. വയനാട് ജില്ലാ എക്‌സിക്യൂട്ടിവ് സീറ്റ് UDSFന് ലഭിച്ചു. തെരഞ്ഞെടുപ്പിനിടെ ക്യാമ്പസില്‍ വലിയ സംഘര്‍ഷമാണ് നടന്നത്.
എസ്എഫ്‌ഐ ജോയിന്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി അധിഷയെ പൊലീസ് പിടിച്ചു വെച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകരെത്തി പൊലീസിന്റെ പക്കല്‍ നിന്നും മോചിപ്പിച്ചു. സംഘര്‍ഷത്തില്‍ എസ്എഫ് ഐ യു ഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.






