തിരുവനന്തപുരം: വര്‍ക്കലയില്‍ കേരള എക്‌സ്പ്രസില്‍ നിന്ന് മദ്യപന്‍ ചവിട്ടി തള്ളിയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാവിലെ വിദഗ്ധ ഡോക്ടേഴ്‌സ് സംഘം ശ്രീക്കുട്ടിയെ പരിശോധന നടത്തും.
റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കേരള എക്‌സ്പ്രസ്സിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. പെണ്‍കുട്ടികളെ സുരേഷ് ആക്രമിക്കുന്നത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
വീഴ്ചയുടെ ആഘാതത്തില്‍ പെണ്‍കുട്ടിയുടെ തലയില്‍ പലയിടത്തും ചതവുകള്‍ വീണിട്ടുണ്ട് ഉണ്ട്, തലച്ചോറിനേറ്റ പരിക്ക് ഗുരുതരമാണ്.
പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്ന് നിലവില്‍ പറയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലാണ് പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്നത്.
സര്‍ജറി ന്യുറോ ക്രിട്ടിക്കല്‍ കെയര്‍ ഉള്‍പ്പെട്ട വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. ചതവുകള്‍ സുഖപ്പെടാന്‍ സമയമെടുക്കുമെന്ന കാര്യം ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു.


