Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് രണ്ട് ഘട്ടമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് തീയതികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തീയതികളിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ഡിസംബർ 13-ന് വോട്ടെണ്ണും. ഇതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

തിരഞ്ഞെടുപ്പ് ഷെഡ്യൂൾ

ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ 9-ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ നടക്കും. രണ്ടാം ഘട്ടം ഡിസംബർ 11-ന് തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള മറ്റ് ഏഴ് ജില്ലകളിലായി നടക്കും. ഡിസംബർ 13-ന് രാവിലെ വോട്ടെണ്ണൽ ആരംഭിക്കും.

https://whiteswantvnews.com/suchitra-mohanlal-and-her-daughter-vismaya-visited-the-kollur-mookambika-temple/

സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1199 ഇടങ്ങളിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂർ നഗരസഭാ സമിതിയുടെ കാലാവധി 2027 സെപ്റ്റംബർ 10-നാണ് അവസാനിക്കുന്നത്. ആകെ 23,576 വാർഡുകളിലേക്കാണ് ജനങ്ങൾ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്.

  • 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകൾ
  • 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാർഡുകൾ
  • 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ
  • 86 മുനിസിപ്പാലിറ്റികളിലെ 3,205 വാർഡുകൾ
  • 6 കോർപ്പറേഷനുകളിലെ 421 വാർഡുകൾ

ഒക്ടോബർ 25-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക അനുസരിച്ച് സംസ്ഥാനത്ത് ആകെ 2,84,00,761 വോട്ടർമാരാണുള്ളത്. ഇതിൽ 1,34,12,470 പുരുഷന്മാരും 1,50,18,010 സ്ത്രീകളും 281 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.

https://www.youtube.com/watch?v=hAUNAQGytLI&pp=ygURd2hpdGVzd2FuIHR2IG5ld3M%3D

2024-ൽ പുതുക്കി നിശ്ചയിച്ച അംഗസംഖ്യയും 2011-ലെ സെൻസസ് വിവരങ്ങളും അടിസ്ഥാനമാക്കി ഡിലിമിറ്റേഷൻ കമ്മീഷൻ വാർഡ് വിഭജനം പൂർത്തിയാക്കിയിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ വാർഡുകളുടെ എണ്ണം 21,900-ൽ നിന്ന് 23,612 ആയി ഉയർന്നിരുന്നു. 1995 മുതൽ ഓരോ അഞ്ചുവർഷം കൂടുമ്പോഴും തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിവരുന്നത്

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer