കൊച്ചി: ശബരിമലയിലെ അനിയന്ത്രിതമായ തിരക്കില്‍ ഇടപെട്ട് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു.
മണ്ഡല, മകരവിളക്ക് തീര്‍ഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആറു മാസം മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്ന് കോടതി ആരാഞ്ഞു.’ഏകോപനമില്ലാത്തതാണ് പ്രശ്‌നം’ എന്നാണ് വിഷയത്തില്‍ കോടതി അഭിപ്രായപ്പെട്ടത്.
തിരക്ക് നിയന്ത്രണത്തിനു പുറമെ ശുചിമുറി സൗകര്യത്തിന്റെ കാര്യത്തിലടക്കം ദേവസ്വം ബോര്‍ഡിനു ജസ്റ്റിസ് എ.രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചിന്റെ വിമര്‍ശനമുണ്ട്.
തീര്‍ഥാടന കാലത്ത് ശബരിമലയുടെ ഓരോ ഭാഗത്തും എത്രത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നാണ് കോടതി ചോദിച്ചത്. നിലയ്ക്കല്‍ മുതല്‍ സന്നിധാനവും പതിനെട്ടാം പടിയും അടക്കമുള്ള സ്ഥലങ്ങള്‍ ഇത്തരത്തില്‍ അഞ്ചോ ആറോ ആയി തിരിക്കണം.
ഓരോ സ്ഥലത്തും ഒരേ സമയം എത്ര പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന കാര്യത്തിലും കൃത്യത വേണം. ഇതിനായി ഒരു വിദഗ്ധ സംഘത്തെ രൂപപ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.
നിലവില്‍ ഉന്നതാധികാര സമിതി അടക്കമുള്ളവ ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചെങ്കിലും തിരക്ക് നിയന്ത്രണത്തില്‍ പ്രത്യേക സംഘം തന്നെ ഉണ്ടാവണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഇതിനായി ഓരോ സ്ഥലത്തിന്റെ വ്യാപ്തി എത്രയെന്നത് അറിയിക്കാനും കോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കി.
പൊലീസിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കുന്നുണ്ടെന്ന് ബോര്‍ഡ് അറിയിച്ചെങ്കിലും അതു പോരെന്ന് കോടതി വ്യക്തമാക്കി. ഇത് സാധാരണ ഉത്സവം നടത്തുന്ന രീതിയില്‍ പറ്റില്ല. മാസങ്ങള്‍ക്കു മുന്‍പു തന്നെ ഒരുക്കങ്ങള്‍ തുടങ്ങണം. പൊലീസിന് ആളുകളെ നിയന്ത്രിക്കാന്‍ മാത്രമേ പറ്റൂ.
കാര്യങ്ങള്‍ ശാസ്ത്രീയമായി തീരുമാനിക്കാന്‍ സംവിധാനം ഉണ്ടാവണം. കുഞ്ഞുങ്ങളടക്കമാണ് അവിടെ ബുദ്ധിമുട്ടുന്നത്. അതിന് പരിഹാരമുണ്ടാകണം. ഉള്‍ക്കൊള്ളാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് ഇത്രയുമധികം ആളുകളെ പ്രവേശിപ്പിക്കുന്നതെന്നും കോടതി ആരാഞ്ഞു.






