പാലക്കാട്: പാലക്കാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
പടലിക്കാട് റോഡരികിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം കെട്ടിയ ഓഫീസിലാണ് കണ്ടെത്തിയിയത്. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.






