മലപ്പുറം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
35-ാ o എടപ്പാൾ ഉപജില്ലാ സമ്മേളനം എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം ആർ പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെഎം സുരേഷ് ബാബു അധ്യക്ഷനായി. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ തൊഴിൽ കോഡുകൾ പിൻവലിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി വി ഗോപാലകൃഷ്ണൻ സംഘടനാ റിപ്പോർട്ടും
പി പി സുബീന പ്രവർത്തന റിപ്പോർട്ടും കെ എസ് ശ്രീകാന്ത് വരവ് ചെലവു കണക്കും അവതരിപ്പിച്ചു.
ജില്ലാ പ്രസിഡൻ്റ് അജിത് ലൂക്, ജില്ലാ ജോയിൻ്റ് സെക്രട്ടറി സി ഹരിദാസൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പി ഷാജി, കെ മുഹമ്മദ് ഷെരീഫ് എന്നിവർ സംസാരിച്ചു. സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ എം സുരേഷ് ബാബു ( പ്രസിഡൻ്റ് ), പി പി സുബീന (സെക്രട്ടറി ), കെ എസ് ശ്രീകാന്ത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.






