Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെരുമണ്ണയിൽ നടന്ന യുഡിഎഫ് റാലി ജനപങ്കാളിത്തത്തോടെ മുന്നേറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് :പെരുമണ്ണ: പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതമാകുന്ന സാഹചര്യത്തിൽ യു.ഡി.എഫ് പെരുമണ്ണയിൽ നടത്തിയ വൻ റാലി ഇന്ന് അതിശയകരമായ ജനപങ്കാളിത്തത്തോടെ നിറഞ്ഞുനിന്നു. വൈകിട്ട് 4.30ന് ആരംഭിച്ച പ്രചാരണ റാലി പുത്തൂർ മഠത്തിൽ നിന്ന് തുടങ്ങി പെരുമണ്ണ വരെ റാലി വൻ വിജയമായി തീർന്നു. വിവിധ വാർഡുകളിൽ നിന്നുമെത്തിയ പ്രവർത്തകരും അനുകൂലികളും ചേർന്നപ്പോൾ റാലി ഒരു ശക്തി പ്രദർശനമായി മാറി.

റാലിയോടനുബന്ധിച്ച് 6 മണിക്ക് പെരുമണ്ണയിൽ നടന്ന സമാപന സമ്മേളനം ശ്രദ്ധേയമായിരുന്നു. കെ.എം. ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. പെരുമണ്ണയിലെ വികസന ആവശ്യങ്ങളും നിലവിലെ ഭരണ പരാജയങ്ങളും അദ്ദേഹം പ്രസംഗത്തിൽ ഉന്നയിച്ചു. പൊതുജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന പദ്ധതികളാണ് യു.ഡി.എഫ് മുന്നോട്ട് വെക്കുന്നതെന്ന് ഷാജി വ്യക്തമാക്കി. പ്രചാരണകാലത്ത് പരന്ന് നടക്കുന്ന തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

തുടർന്ന് കെ.എം. അഭിജിത്ത് മുഖ്യ പ്രഭാഷണം നടത്തി.തെറ്റായ പ്രചാരണങ്ങൾക്കും വ്യക്തിഹത്യയേക്കാൾ ശക്തമായ രാഷ്ട്രീയ പ്രമേയങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. പെരുമണ്ണയുടെ വികസന ഭൂപടം പുനഃരേഖപ്പെടുത്തി മാറുന്ന കാലഘട്ടത്തോട് ചേർന്ന് മുന്നേറുന്നതാണ് യാഥാർത്ഥ്യ രാഷ്ട്രീയമെന്നും പ്രസംഗത്തിൽ വ്യക്തമാക്കി.

സമാധാനപരമായി ക്രമബദ്ധമായി നടന്ന റാലിക്ക് ചെയർമാനും കൺവീനറും നേതൃത്വം നൽകി. എല്ലാ പരിപാടികളും മാറ്റിവെച്ച് വൻ തോതിൽ എത്തിയ പ്രവർത്തകർ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് യു.ഡി.എഫിന് കൂടുതൽ ഉണർവ് സൃഷ്ടിച്ചു. പെരുമണ്ണയിൽ നടന്ന ഇന്നത്തെ റാലി യു.ഡി.എഫ് ശക്തമായി മുന്നേറുന്നുവെന്ന സന്ദേശം തിരഞ്ഞെടുപ്പ് രംഗത്ത് മുഴങ്ങിക്കേട്ടു.

അവസാന ഘട്ട പ്രചാരണത്തിന് വലിയ ഉണർവേകുന്നതായിരുന്നു ഇന്നത്തെ പരിപാടി. പെരുമണ്ണയിൽ യു.ഡി.എഫ് വലിയ തയ്യാറെടുപ്പുകളോടെയാണ് മത്സരരംഗത്തേക്ക് കടക്കുന്നതെന്ന് ഈ റാലി വ്യക്തമായി തെളിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer