Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രധാനമന്ത്രി നരേന്ദ്ര മോദി ജോര്‍ദ്ദാനിലേക്ക്: അബ്ദുള്ള രണ്ടാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡല്‍ഹി: നാല് ദിവസം നീണ്ടു നില്‍ക്കുന്ന വിദേശ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു.

ജോര്‍ദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദര്‍ശനം. രാവിലെ പത്തുമണിയോടെയാണ് മോദി ജോര്‍ദ്ദാനിലേക്ക് പുറപ്പെട്ടത്.

ജോര്‍ദ്ദാന്‍ കൂടാതെ എത്യോപ്യ, ഒമാന്‍ എന്നീ രാജ്യങ്ങളും മോദിയുടെ സന്ദര്‍ശന പട്ടികയിലുണ്ട്.

സന്ദര്‍ശനത്തിന്റെ ഭാഗമായി ജോര്‍ദ്ദാനിലെത്തുന്ന നരേന്ദ്ര മോദി, അബ്ദുള്ള രണ്ടാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും.

ഇന്ത്യയും ജോര്‍ദ്ദാനും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപത്തഞ്ചാം വര്‍ഷത്തിലാണ് മോദിയുടെ യാത്ര എന്നതും ശ്രദ്ധേയമാണ്.

നാളെ രാവിലെ ഇന്ത്യയിലെയും ജോര്‍ദ്ദാനിലെയും വ്യവസായികളുടെ യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

അതിന് ശേഷം പെട്രയിലേക്ക് പോകും. പിന്നീട് എത്യോപ്യയിലേക്ക് പോകുന്ന മോദി, പ്രധാനമന്ത്രി അബി അഹമ്മദലിയുമായി ചര്‍ച്ച നടത്തും.

ഇതാദ്യമായാണ് മോദി എത്യോപ്യയില്‍ എത്തുന്നത്. എത്യോപ്യയില്‍ നിന്ന് ബുധനാഴ്ച ഒമാനിലെത്തുന്ന മോദി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിനെ കാണും.

ഇന്ത്യയ്ക്കും ഒമാനുമിടയില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ എഴുപതാം വാര്‍ഷികത്തിലാണ് മോദിയുടെ രണ്ടാം ഒമാന്‍ യാത്ര.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer