തൃശ്ശൂർ: അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ പിടികൂടണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ്. പഞ്ചായത്തിൽ അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കളെ പിടികൂടി നശിപ്പിക്കണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് ഭാരവാഹികളുടെ അടിയന്തിര യോഗം പഞ്ചായത്ത് അധികൃതരോട് ആവശൃപ്പെട്ടു. ഇന്നലെ കുറ്റിച്ചിറ വില്ലേജ് ജംഗ്ഷനിൽ തെരുവ് നായ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. പേപ്പട്ടി മറ്റ് നായ്ക്കളെയും കടിച്ച സാഹചരൃത്തിൽ ജനങ്ങൾ ഭയവിഹ്വലാരാണെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് കത്ത് നല്കി.
അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ പിടികൂടി ഷെട്ടറിൽ അടക്കണമെന്ന സുപ്രീം കോടതി വിധിയെ യോഗം സ്വാഗതം ചെയ്തുവെങ്കിലും ഷെൽട്ടർ നിർമ്മാണത്തിന് വലിയ സാമ്പത്തിക ബാദ്ധൃത സർക്കാരിന് വരുമെന്നതിനാൽ വിധി നടപ്പാക്കുവാൻ പ്രയോഗിക ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കെ.എം.ജോസ് അദ്ധ്യക്ഷനായി.ഡോ.ജോയ് കട്ടക്കയം, വർഗ്ഗീസ് പൊറായി, ബേബി തച്ചേത്തുകുടി, ഓമന പോട്ടക്കാരൻ എന്നിവർ സംസാരിച്ചു.










