Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊടകര സഹൃദയ കോളേജ് ക്രിസ്തുമസ് പരിപാടി സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ ക്രിസ്തുമസിന്‍റെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വ്യത്യസ്ത രീതിയിലുള്ള ക്രിസ്തുമസ് പരിപാടികൾക്ക് തുടക്കം കുറിച്ചു. കോളേജിലെ എനർജി ക്ലബ് അംഗങ്ങളായ വിദ്യാർഥികൾ നിർമ്മിച്ച 50 എൽ.ഇ.ഡി ബൾബുകൾ കൊടകര ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് മെമ്പർ സ്മിത മനോജ് ഏറ്റുവാങ്ങി.

നെയ്ചർ ക്ലബിന്‍റെ നേതൃത്വത്തിൽ കൊടകര നിവാസികൾക്ക് ക്രിസ്തുമസ് ആശംസാ കാർഡുകളും വിത്തുകളും വിതരണം ചെയ്തു. ഹ്യൂമൻ എക്സലൻസ് ഡിപ്പാർട്ടുമെൻ്റിൻ്റെയും കോളേജിലെ വിവിധ സെല്ലുകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സമാവേശ് എന്ന പരിപാടി വ്യത്യസ്തമായി. ആശാഭവൻ അന്നമനട, സൈറിൻ സ്പെഷൽ സ്കൂൾ കൊടുങ്ങ, മഡോണ സ്പെഷൽ സ്കൂൾ പോട്ട എന്നിവിടങ്ങളിൽ നിന്നുള്ള നൂറ്റമ്പതോളം ഭിന്നശേഷി വിഭാഗത്തിൽപെട്ട വിദ്യാർഥികളെ സഹൃദയ കോളേജിലേക്ക് ക്ഷണിച്ചു കൊണ്ടുവന്ന് വിദ്യാർഥികൾ ക്രിസ്തുമസ് വിരുന്നൊരുക്കി.

കൂടാതെ അവരുടെ കലാപ്രകടനങ്ങളും സഹൃദയയിലെ വിദ്യാർഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി. റൊട്ടറാക്ട് ക്ലബ് ഓഫ് തൃശ്ശൂർ ഏലൈറ്റിന്‍റെ എം.ഡി. ജോഷി ചാക്കോ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സഹൃദയ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ, പ്രിൻസിപ്പൽ ഡോ. ജോയ് കെ.എൽ, വൈസ് പ്രിൻസിപ്പൽ ഡോ. കെ. കരുണ, ഫിനാൻസ് ഓഫീസർ റവ ഫാ. സിബിൻ വാഴപ്പിള്ളി,

രവി വിജയ്കുമാർ,  ഡോ. എം. പി. രാജൻ, സമാവേശ് കൺവീനർ മിസ് കരോളിൻ ആൻറണി, സ്റ്റുഡന്‍റ് കൗൺസിൽ ചെയർമാൻ അദിത് സഞ്ജയ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix