സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പട്ടാമ്പിയിൽ മലിനജലം കെട്ടിക്കിടക്കുന്നു ;കിണറുകളിലെ വെള്ളം ഉപയോഗശൂന്യം

പാലക്കാട്: പട്ടാമ്പിയിലെ അഴുക്കുചാലുകളിൽ മലിന ജലം കെട്ടിക്കിടക്കുന്നതിൻ്റെ ഫലമായി നഗരത്തിലെ കിണറുകൾ ഉപയോഗശൂന്യമായി. പട്ടാമ്പി പോലീസ് സ്റ്റേഷനും കോടതിയും ഉൾപ്പെടുന്ന പ്രദേശത്തെ കിണറുകളിൽ അനിയന്ത്രിതമായി കോളിഫോം ബാക്ടീരിയ കണ്ടെത്തിയതോടെ ആശങ്കയിലാണ് ജനങ്ങൾ. മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടൽ വേണമെന്നാണ് ആവശ്യം ഉയരുന്നത്. പട്ടാമ്പി നഗരത്തിലെ റോഡ് നവീകരണത്തിൻ്റെ ഭാഗമായി അഴുക്കുചാൽ പലയിടങ്ങളിലും അടഞ്ഞു.

ഇതേ തുടർന്നാണ് ഏറെ ആശങ്ക പെടുത്തുന്ന വിവരങ്ങൾ പുറത്തുവന്നത്. പട്ടാമ്പി പോലീസ് സ്റ്റേഷൻ്റെ മുന്നിലൂടെ പോകുന്ന അഴുക്കുചാൽ റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി അടഞ്ഞതോടെയാണ് ഇതിലൂടെ കക്കൂസ് മാലിന്യം ഉൾപ്പടെയുള്ളവ ഒഴുക്കിവിടുന്നുണ്ടെന്ന് കണ്ടെത്തിയത്. അഴുക്കുചാൽ അടഞ്ഞ് വെള്ളം കെട്ടിക്കിടന്നതോടെയാണ് പോലീസ് സ്റ്റേഷൻ വളപ്പിലെ കിണറിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ മലിനമായത്.

അഴുകുചാലിൽ കെട്ടികിടക്കുന്ന മലിന ജലം ഉറവയായി കിണറിലേക്ക് എത്തിയതാണ് കാരണം. അസാധാരണമായ നിറം മാറ്റവും മണവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കിണർ വെള്ളത്തിൽ അനിയന്ത്രിതമായി കോളി ഫോം ബാക്ടീരിയ ഉണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ മാസവും സമാന രീതിയിൽ സംഭവം ഉണ്ടായപ്പോൾ കിണർ വറ്റിക്കുകയും നഗരത്തിലെ അഴുക്കുചാലുകളിലൂടെ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നവരെ കണ്ടെത്താൻ പരിശോധന നടത്തുകയുമൊക്കെ ചെയ്തിരുന്നു.

എന്നാല് യാതൊരു ഗുണവും ഉണ്ടായില്ല. ഇപ്പൊൾ വീണ്ടും കിണർ മലിനമായതോടെ ഏറെ ആശങ്കയിലാണ് ജനങ്ങൾ. പട്ടാമ്പി പോലീസ് സ്റ്റേഷൻ, ട്രാഫിക് പോലീസ് സ്റ്റേഷൻ, പട്ടാമ്പി കോടതി, 18 ൽ അധികം കുടുംബങ്ങൾ.താമസിക്കുന്ന പോലീസ് കോർട്ടേഴ്‌സ്, പോലീസ് ഉദ്യോഗസ്ഥരുടെ വസതികൾ എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള സ്രോതസ്സ് ആണ് ഇത്തരത്തിൽ മാലിനമയത്. പ്രദേശത്തെ ഹോട്ടലുൾപടെയുള്ള സ്ഥാപനങ്ങളുടെ കിണറുകളിലെ വെള്ളവും ഇത്തരത്തിൽ മലിനമായിട്ടുണ്ടാകാം എന്നാണ് വിലയിരുത്തൽ. മഞ്ഞപ്പിത്തമുൾപ്പടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് പട്ടാമ്പി നഗരത്തിൽ ഈ ദുരവസ്ഥ അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

തൃശ്ശൂരിൽ 15 അടി മുകളിൽ നിന്ന് സ്ലാബ് റോഡ‍ിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ: മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപകടം. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. അപകടം നടക്കുന്ന സമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കൊരട്ടിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക്‌

Read More »

10 മാസം പ്രായമുള്ള കുഞ്ഞിന്‍റെ തൊണ്ടയിൽ അടപ്പ് കുടുങ്ങി

മലപ്പുറം: മഞ്ചേരിയിൽ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ ബോട്ടിൽ അടപ്പ് പുറത്തെടുത്തു. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആണ് കുട്ടിയെ രക്ഷിച്ചത്. മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്‍റെ തൊണ്ടയിലാണ് അടപ്പ്

Read More »

കാലങ്ങളുടെ കാത്തിരിപ്പ്; ജലപാതയ്ക്ക് ജീവൻ വെക്കുമ്പോൾ…

സംസ്ഥാന ചരിത്രത്തിലെ അഭിമാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു കോവളം-ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാൽ പാത. കേരളത്തിലെ എന്നല്ല, രാജ്യത്തെ തന്നെ ഉൾനാടൻ ജല​ഗതാ​ഗത രം​ഗത്തെ വിപ്ലവകരമായ പദ്ധതികളിലൊന്നാണിത്. തെക്ക് കോവളം മുതൽ വടക്ക് നീലേശ്വരം വരെ

Read More »

വൈക്കം ഉദയനാപുരത്ത് അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം: ഉദയനാപുരം പടിഞ്ഞാറെക്കരയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേക്കര തേവലക്കാട്ടിൽ തങ്കമ്മ(68), മകൻ സുനിൽ(49) എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകാൻ അയൽവാസിയായ സ്ത്രീ

Read More »

സിദ്ദിഖിന് ആശ്വാസം; യുഎഇ സന്ദർശിക്കാൻ പാസ്‌പോർട്ട് തിരികെ നൽകി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ കോടതിയുടെ അനുമതി. പാസ്‌പോർട്ട് തിരികെ നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഷാർജയിൽ നടക്കുന്ന ‘രാജകീയം’ എന്ന സ്റ്റേജ്

Read More »

‘ഷുഗർ ഡാഡിയെ ആവശ്യം’; വില്ല പീഡനക്കേസിൽ വഴിത്തിരിവ്

ബെംഗളൂരു: ബെംഗളൂരു വില്ല പാർട്ടി കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ 19-കാരിയും കൂട്ടാളിയുംചേർന്ന് പ്രതികളിലൊരാളിൽനിന്ന് പണംതട്ടാൻ ശ്രമിച്ചെന്ന പരാതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടി ബലാത്സംഗപരാതി നൽകുന്നതിന് തലേദിവസമാണ് പ്രതികളിലൊരാളായ നിഖിൽ

Read More »
Advertisement