തിരുവനന്തപുരം: പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ചകേസിൽ ഒളിവിലായിരുന്ന പിതാവിനെ 17വർഷത്തിനുശേഷം അറസ്റ്റുചെയ്തു. കൊച്ചുവേളി സ്വദേശിയായ പ്രതിയെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്ത്. 2009- ലായിരുന്നു സംഭവം നടന്നത്.
പോലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇയാൾ പോലീസ് പിടിയിലാവുന്നത്. വലിയതുറ എസ്.എച്ച്.ഒ. അശോക കുമാറിന്റെ നേത്യത്വത്തിലുളള പോലീസ് സംഘമാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.






