തിരുവനന്തപുരം: കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയര്‍മാന്‍ ആയിരുന്ന തൊടിയൂര്‍ രാമചന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി സ്വീകരിച്ചു. കാര്‍ഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാര്‍, കോവളം സിപിഎം മുന്‍ ഏരിയ കമ്മിറ്റിയംഗം എന്‍ എ റഷീദ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.






