പാലക്കാട്: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ പാലക്കാട് പ്രചാരണം തുടങ്ങി ശോഭ സുരേന്ദ്രന്‍. പാലക്കാട് ബിജെപി ചുവരെഴുത്തും ആരംഭിച്ചിട്ടുണ്ട്. ഇവിടെ താന്‍ തന്നെയെന്ന് നേരത്തേ ഉറപ്പായതിന് പിന്നാലെ ശോഭ സുരേന്ദ്രന്‍ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിരുന്നു. പാര്‍ട്ടി നേതാക്കളേയും ശോഭ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു.
ബിജെപിയുടെ ശക്തികേന്ദ്രമായ മൂത്താന്‍ തറയിലെ കര്‍ണ്ണകിയമ്മാള്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് ശോഭ സുരേന്ദ്രന്‍ പ്രചാരണം തുടങ്ങിയത്. കഴിഞ്ഞ തവണ ഷാഫി പറമ്പിലിന് കനത്ത മത്സരമാണ് ഇ ശ്രീധരന്‍ ഇവിടെ നല്‍കിയത്. രമേശ് പിഷാരടിയായിരിക്കും ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.





