Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എംപിമാര്‍ വേണ്ട; വീണ്ടും ആവര്‍ത്തിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ പരി​ഗണിക്കരുതെന്ന് ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർലമെന്റ് അം​ഗങ്ങൾക്ക് ഒരിക്കലും മത്സരിക്കാൻ അവസരം കൊടുക്കരുത്. അങ്ങനെ ആരെയെങ്കിലും പരി​ഗണിച്ചാൽ കൂടുതൽ ആളുകൾ വരും. അത് ഒഴിവാക്കാൻ എംപിമാർ ആരെയും പരി​ഗണിക്കേണ്ടതില്ലെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി.

ഇങ്ങനെ പറയുന്നതിനാൽ കെ സുധാകരന് തന്നെ കാണുന്നത് ചതുർത്ഥിയാണ്. നിലവിൽ എംപിമാർക്ക് അവരുടേതായ ചുമതലകൾ ഉണ്ട്. അത് കൃത്യമായി നിർവ്വഹിച്ചാൽ മാത്രം മതി. എംപിമാർ മത്സരിക്കണമെന്ന് പറയുന്ന രണ്ട് മണ്ഡലങ്ങൾ, കോന്നിയും കണ്ണൂരും സ്ഥാനാർഥികളെ ഹൈക്കമാന്റ് പ്രഖ്യാപിച്ചാൽ സ്ഥാനാർഥി മോഹത്തിന് തിരശീല വീഴും. തന്നെ അപമാനിച്ച, അവഹേളിച്ച, അപകീർത്തിപ്പെടുത്താൻ ശ്രമിച്ച, പാർട്ടി വരുദ്ധ പ്രവർത്തനം നടത്തുന്ന ആരെങ്കിലുമാണ് സ്ഥാനാർഥിയായി വരുന്നതെങ്കിൽ അത് പാർടിക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പും ബാലകൃഷ്ണൻ പെരിയയെ ഉദ്ദേശിച്ച് ഉണ്ണിത്താൻ നല്‍കി.

Recent News

Advertisement
WhiteswanTV Footer