കോന്നി: കെ സുധാകരനെ ഒരുവിധം അനുനയിപ്പിച്ച് കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസിന് അടുത്ത തലവേദന. സുധാകരന്‍ മത്സരിക്കാന്‍ അര്‍ഹനെങ്കില്‍ താനും അര്‍ഹനെന്ന് അടൂര്‍ പ്രകാശ്. ഹൈക്കമാന്റിനെ അടൂര്‍ പ്രകാശ് നിലപാട് അറിയിച്ചു. കെ. സുധാകരനുള്ള അര്‍ഹത തനിക്കുമുണ്ട് എന്നാണ് അടൂര്‍ പ്രകാശിന്റെ വാദം. കോന്നിയില്‍ എന്ത് പ്രത്യാഘാതം ഉണ്ടായാലും താന്‍ ഉത്തരവാദിയല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
അന്‍പത്തിയൊന്ന് വര്‍ഷമായി താനും പാര്‍ട്ടിയില്‍ നില്‍ക്കുകയാണ്. കെ എസ് യു കാലം മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ തനിക്കും ഈ സീറ്റിനു അര്‍ഹതയുണ്ട് എന്നാണ് അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടുന്നത്.






