കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ് ലിയയും എംപി ഷാഫി പറമ്പിലും പൊതുവേദിയില്‍ കൈപിടിച്ചുനില്‍ക്കുന്ന ചിത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ലീഗിന്റെയും മുസ്ലീം സംഘടനകളുടെയും നിലപാട് ചോദ്യം ചെയ്താണ് വിമര്‍ശനങ്ങളിലേറേയും.
അതിനിടെ ഷാഹിറ എടക്കാടിന്റെ പോസ്റ്റും വൈറലാകുന്നുണ്ട്. ‘രണ്ടു വോട്ടു കിട്ടാന്‍ ദീനിനെ എടുത്തു തൊട്ടിയില്‍ ഇടാനും മാത്രം സമസ്തയും ലീഗും പുരോഗമിച്ചുവോ?. പൊതുപ്രവര്‍ത്തന രംഗത്ത് സ്ത്രീകള്‍ വരുന്നത് പോലും എതിര്‍ക്കുന്നവരാണ് ഈ സമസ്തയും ലീഗും എന്നത് മറന്നുകൂടാ. പെണ്‍കുട്ടികള്‍ യൂണിഫോം പാന്റിട്ടാല്‍ അത് തെറ്റായ സന്ദേശം നല്‍കും എന്നായിരുന്നു വിദേശ യാത്രകളില്‍ പാന്റും ടോപ്പും ഇട്ടു നടക്കുന്ന ഫാത്തിമ തഹലിയ അന്ന് വാദിച്ചത്. എന്തേ ഫാത്തിമാ അന്യ പുരുഷന്റെ കൈയില്‍ തൊട്ടുള്ള ഈ നില്‍പ്പ് ദീനില്‍ പറഞ്ഞതാണോ? ഞങ്ങള്‍ക്ക് ഇതൊക്കെ നല്ല സന്ദേശം നല്‍കുന്ന കാഴ്ചയാണ് ‘-കുറിപ്പില്‍ പറയുന്നു.






