മിലാൻ: മെക്സിക്കോയും കാനഡയും അമേരിക്കയും സംയുക്തമായി വേദിയാവുന്ന ഈ വർഷത്തെ ലോകകപ്പിൽ സ്വപ്‍നങ്ങളുമായി വമ്പൻ ടീമുകൾ കളിക്കളത്തിലേക്ക്. ഇറ്റലി, ഡെൻമാർക്ക്, സ്വീഡൻ ടീമുകളാകും ഇന്നിറങ്ങുക. മുൻ ചാമ്പ്യൻമാരായ ഇറ്റലിക്ക് വടക്കൻ അയർലൻഡാണ് എതിരാളികൾ. അയർലൻഡ്, ചെക് റിപ്പബ്ലിക്കിനെയും ഡെൻമാർക്ക്, നോർത്ത് മാസിഡോണിയയെയും പോളണ്ട്, അൽബേനിയയെയും, സ്ലോവാക്യ, കൊസോവോയെയും, ഉക്രെയ്ൻ, സ്വീഡനെയും വെയ്ൽസ്, ബോസ്നിയ ആൻഡ് ഹെർസിഗോവിനയെയും നേരിടും.
എല്ലാ കളിയും തുടങ്ങുക ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്ക്. തുടർച്ചയായ മൂന്നാം തവണയും ഇറ്റലി ലോകകപ്പിന് യോഗ്യത നേടാതെ പുറത്താവുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ഇനിയുള്ള രണ്ട് കളിയും ജയിക്കുകയല്ലാതെ ഇറ്റലിക്ക് മുന്നിൽ മറ്റ് വഴികളൊന്നുമില്ല. പന്ത്രണ്ട് രാജ്യങ്ങൾ ഇതിനോടകം ലോകകപ്പിന് യോഗ്യതനേടിക്കഴിഞ്ഞു.




