Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 50 കിലോ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ചെങ്ങന്നൂർ ∙മേഘാലയയിൽ നിന്നു സംസ്ഥാനത്തേക്കു കടത്തിയ 50 കിലോഗ്രാം കഞ്ചാവ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് സംഘം പിടികൂടി. എറണാകുളം കണ്ടനാട് സ്വദേശി ജലീൽ ജോസിനെ (30) അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സഹായി കടന്നുകള‍ഞ്ഞു. വിപണിയിൽ 25 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണു പിടികൂടിയത്.

കന്യാകുമാരിയിലേക്കു പോയ വിവേക് എക്സ്പ്രസ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട ശേഷം പ്ലാറ്റ്ഫോമിലെ മേൽപാലത്തിനു സമീപം സംശയാസ്പദമായ രീതിയിൽ കണ്ട ജലീലിനെ ചോദ്യം ചെയ്തപ്പോഴാണു കഞ്ചാവ് കണ്ടെത്തിയത്.

മേഘാലയയിലെ ഷില്ലോങ്ങിൽ നിന്ന് കഞ്ചാവ് വാങ്ങി റോഡ് മാർഗം ന്യൂ ജൽപായ്ഗുഡി റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ മാർഗം സംസ്ഥാനത്തേക്കു കടത്തുകയായിരുന്നു. 4 ട്രോളി ബാഗിലും 2 ട്രാവലർ ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ട്രെയിനിൽ തിരുവനന്തപുരത്തേക്കാണു ടിക്കറ്റ് റിസർവ് ചെയ്തിരുന്നതെങ്കിലും സൗകര്യപ്രദമായ സ്റ്റേഷനിൽ ഇറങ്ങി റോഡ് മാർഗം പോകുകയായിരുന്നു ഉദ്ദേശ്യം.

ആർപിഎഫ് ക്രൈം ഇന്റലിജൻസ് തിരുവനന്തപുരം യൂണിറ്റ്, ആർപിഎഫ് ചെങ്ങന്നൂർ യൂണിറ്റ്, എറണാകുളത്തെ ആർപിഎഫ് ഡോഗ് സ്ക്വാഡ്, ചെങ്ങന്നൂരിലെ എക്സൈസ് റേഞ്ച് വിഭാഗം എന്നിവരുടെ സംയുക്ത പരിശോധനയിലാണു കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ദിവസം ആലുവ റെയിൽവേ സ്റ്റേഷനിൽ 8 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശിയെ പിടികൂടിയിരുന്നു.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer