ഈ മാസം മുതല്‍ ചൈനീസ് നിര്‍മിത ഇന്റര്‍നെറ്റ് കണക്റ്റഡ് സിസിടിവി ക്യാമറകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ ചൈനീസ് കമ്പനികള്‍ നിര്‍മിക്കുന്നതോ ചൈനീസ് ചിപ്പുകള്‍ ഉപയോഗിക്കുന്നതോ ആയ ക്യാമറകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കില്ല. ഇതോടെ ഇത്തരം ക്യാമറകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയാതെ വരും.
ഇത്രയും കാലം ഇന്ത്യയിലെ സിസിടിവി വിപണിയുടെ വലിയൊരു ഭാഗം ചൈനീസ് കമ്പനികളാണ് കൈയടക്കിയിരുന്നത്. പുതിയ നിയന്ത്രണം വരുന്നതോടെ 25 മുതല്‍ 30 ശതമാനം മാത്രം വിപണി വിഹിതമുണ്ടായിരുന്ന സിപി പ്ലസ്, ക്യുബോ, പ്രമ, മെട്രിക്സ്, സ്പര്‍ശ് തുടങ്ങിയ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് വളരാന്‍ സാഹചര്യം ഒരുങ്ങുകയാണ്. രാജ്യത്തിന്റെ ഡിജിറ്റല്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ തീരുമാനം.



