ടെഹ്റാൻ: ഇറാനിൽ വൻ സ്ഫോടനം നടന്നതായി റിപ്പോർട്ട്. അതിന് തെളിവായി വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. എന്നാൽ വിഡിയോയ്ക്കൊപ്പം കുറിപ്പുകളൊന്നുമില്ല. ഇറാനിലെ ഇസ്ഫഹാനിലാണ് ആക്രമണം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ബദർ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
🚨 BREAKING: President Trump just posted a video of MASSIVE explosions in Isfahan, Iran following what’s believed to be U.S.-Israeli airstrikes
— Nick Sortor (@nicksortor) March 31, 2026
We clearly hit something pretty big… pic.twitter.com/3rg7aGkeEF
2000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ഇസ്ഫഹാനിലെ ആയുധശാലയിൽ ആക്രമണം നടത്തിയതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യൂറേനിയം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രം കൂടിയാണ് ഇസ്ഫഹാനെന്നാണ് യുഎസ് വിലയിരുത്തൽ. കഴിഞ്ഞ വർഷവും യുഎസ് ഇസ്ഫഹാനെ ലക്ഷ്യമിട്ടിരുന്നു.




