Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോണ്‍ഗ്രസ്-ബിജെപി ഡീല്‍ മറയ്ക്കാനാണ് സിപിഎം-ബിജെപി ഡീല്‍ ആരോപണം; എംഎ ബേബി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോണ്‍ഗ്രസ്-ബിജെപി ഡീല്‍ മറച്ചുവെയ്ക്കാനാണ് സിപിഐഎം-ബിജെപി ഡീല്‍ ആരോപിക്കപ്പെടുന്നത് എന്ന് സിപിഐഎം അഖിലേന്ത്യ സെക്രട്ടറി എം എ ബേബി. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഉറച്ചുനില്‍ക്കുക എന്നുള്ളതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്നും പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി സിപിഐഎം പ്രവര്‍ത്തിക്കുകയാണെന്നും എംഎ ബേബി പറഞ്ഞു.

മുസ്ലിം ലീഗിനെ മന്ത്രിസഭയിലേക്ക് എത്തിക്കാന്‍ ഇടപെട്ടത് ഇഎംഎസ് ആണ്. യുഡിഎഫ് തങ്ങളാണ് യഥാര്‍ത്ഥ ഇടതുപക്ഷം എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ഇടതുപക്ഷം നല്ലതാണ് ചെയ്തത് എന്നാണ് അവര്‍ പറയുന്നത്. ഇത്തരം അവകാശവാദങ്ങളല്ല ഇവരുടെ നയങ്ങളാണ് പരിശോധിക്കപ്പെടേണ്ടത് എന്നും ബേബി പറഞ്ഞു. ഉദാരവത്കരണ ആഗോളവത്കരണ സാമ്പത്തിക നയങ്ങള്‍ കോണ്‍ഗ്രസിന്റേതും ബിജെപിയുടേതും ഒന്നുതന്നെയെന്നും
ഇലക്ട്രല്‍ ബോണ്ട് ബിജെപിയെ പോലെത്തന്നെ കോണ്‍ഗ്രസും പങ്കുപറ്റുന്നുവെന്നും അദ്ദേഹം പറയുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer