Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

FCRA ബില്ലിനെ കുറിച്ച് ഇനി ഒരു ചര്‍ച്ചയുമില്ലെന്ന് കിരണ്‍ റിജിജു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഏറെ വിവാദമായ എഫ്‌സിആര്‍എ ബില്ലിനെ സംബന്ധിച്ച് ഇനി യാതൊരു വിധ ചര്‍ച്ചകളും നടത്തില്ലെന്നറിയിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മതന്യൂനപക്ഷങ്ങളില്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്ന വിവാദമായ എഫ്‌സിആര്‍എ നിയമഭേദഗതി നാളെ ലോക്‌സഭയില്‍ ചര്‍ച്ചയ്ക്കു വയ്ക്കാനിരിക്കെയാണ് കേന്ദ്ര മന്ത്രിയുടെ തീരുമാനം.

ബില്ലിന്റെ ലക്ഷ്യം വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക എന്നത് മാത്രമാണ് എന്നും ബില്ലിനെതിരെ കോണ്‍ഗ്രസ്സും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും കേരളത്തില്‍ നടത്തുന്നത് വ്യാജ പ്രചാരണം ആണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

നിയമം ഒരു സ്ഥാപനത്തെയും നിയന്തിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്നും വിദേശ ഫണ്ടുകള്‍ മറ്റൊന്നിനും ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ് നിയമമെന്നും മന്ത്രി പറഞ്ഞിരുന്നു. ഒരു മതവിഭാഗത്തിനും എതിരല്ല മറിച്ച് ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം ഫണ്ടുകള്‍ ഉപയോഗിച്ചുവെന്ന പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നും മന്ത്രി പറഞ്ഞു.

Tags :

Recent News

Advertisement
WhiteswanTV Footer