ന്യൂഡൽഹി: ഐപിൽ ആവേശങ്ങൾ തകർക്കുമ്പോൾ ഡൽഹി ക്യാപിറ്റൽസ് ആരാധകർ ഒരു നീണ്ട കാത്തിരിപ്പിലാണ്. പരിക്കേറ്റ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ ഡൽഹി ക്യാപിറ്റൽസിലേക്കുള്ള തിരിച്ചുവരവ് ഇനിയും വൈകും. ഇനിയും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം മാത്രമേ താരം ടീമിനൊപ്പം ചേരു എന്നാണ് ഏറ്റവും പുതിയ വിവരം. പരിക്കില്‍ നിന്ന് മുക്തനായിക്കൊണ്ടിരിക്കുന്ന സ്റ്റാർക്ക് കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.
ഏപ്രിൽ 20ഓടെയായിരിക്കും ഐപിഎല്ലിലേക്ക് സ്റ്റാര്‍ക്ക് തിരിച്ചുവരുന്നത്. അതിനു മുൻപേയുള്ള മൂന്ന് മത്സരങ്ങളിലും സ്റ്റാർക്ക് ഉണ്ടായിരിക്കില്ല. സ്റ്റാര്‍ക്കിന്റെ അഭാവത്തിലും അവരുടെ പേസ് നിര മികവോടെയാണ് പന്തെറിയുന്നത്. എന്നിരുന്നാലും, സീസണില്‍ ഡല്‍ഹിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയും രണ്ടാമത് മുംബൈ ഇന്ത്യന്‍സിനെതിരെയും ഡല്‍ഹി വിജയിച്ചിരുന്നു.




