Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അംഗീകാരമില്ലാത്ത ക്യാമറകൾ മാറ്റി സ്ഥാപിക്കാൻ കൂടുതൽ സമയംകിട്ടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ബസ്സുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിൽ അംഗീകാരമില്ലാത്ത ക്യാമറകൾ മാറ്റി സ്ഥാപിക്കാത്ത ഉടമകൾക്കെതിരെ ഉടൻ നടപടി ഉണ്ടാകില്ല. ഇതിനായുള്ള സമയപരിധി കഴിഞ്ഞിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിക്ക് പുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കാത്തതാണ് വാഹന ഉടമകൾക്ക് ആശ്വാസമായത്. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമേ തുടർനടപടികൾ ഉണ്ടാകൂ. അതുവരെ നിലവിലെ സ്ഥിതി തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.

സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ മുൻവശം, പിൻവശം, അകത്ത് എന്നിവിടങ്ങളിൽ മൂന്ന് ക്യാമറകൾ നിർബന്ധമാക്കാൻ മുൻപ് നിർദേശം നൽകിയിരുന്നു. എന്നാൽ, ഏത് തരത്തിലുള്ള ക്യാമറ വേണമെന്ന കാര്യത്തിൽ വ്യക്തത വരുന്നതിന് മുമ്പേ പലരും ക്യാമറകൾ സ്ഥാപിച്ചിരുന്നു. ചിലർ നിർദേശങ്ങൾ പാലിക്കാതെയും ഉപകരണങ്ങൾ ഘടിപ്പിച്ചു.

തുടർന്ന്, അംഗീകൃത ഏജൻസികളായ എ.ആർ.എ.ഐ., ഐ.സി.എ.ടി., സി.ഐ.ആർ.ടി. എന്നിവയുടെ ക്യാമറകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന കർശന നിർദേശം പുറപ്പെടുവിച്ചു. മാർച്ച് 31-നകം ഈ ക്യാമറകൾ സ്ഥാപിക്കണമെന്ന് നിർദേശമുണ്ടായിരുന്നു, കാരണം ഫിറ്റ്നസ് സർട്ടിഫിക്കറ്റിനും ഇത് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.

ഇതിനിടെ, നിലവിൽ സ്ഥാപിച്ച ക്യാമറകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നത് സാമ്പത്തിക ബാധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടി ഒരു വാഹന ഉടമ കോടതി സമീപിച്ചിരുന്നു. കോടതി നിർദേശങ്ങൾ വന്ന സാഹചര്യത്തിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനം മൂലം അന്തിമ തീരുമാനമെടുക്കാൻ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് കഴിഞ്ഞില്ല. അതിനാൽ പുതിയ ഉത്തരവ് വരുംവരെ നിലവിലെ സംവിധാനം തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer