ന്യൂഡൽഹി: പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇന്ന് തിരിച്ചെത്തും. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരാണ് ഇന്ന് ഗുജറാത്തിന്റെ മത്സരം. പേശിവലിവിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം നഷ്ടമായ താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തതായി ഓപ്പണര്‍ സായ് സുദര്‍ശന്‍ അറിയിച്ചു. കഴിഞ്ഞ 1,468 ദിവസമായി ഐപിഎല്ലില്‍ ഒരു മത്സരം പോലും നഷ്ടപ്പെടുത്താതെ കളിച്ചു കൊണ്ടിരുന്ന ഗില്ലിന്, പരിക്ക് കാരണം കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. ഗില്ലിന്റെ അഭാവത്തില്‍ റാഷിദ് ഖാനാണ് ടീമിനെ നയിച്ചത്. തുടര്‍ച്ചയായ തോല്‍വികള്‍ക്ക് അന്ത്യം കുറിച്ച് വിജയവഴിയില്‍ തിരിച്ചെത്താനാണ് ഗുജറാത്തിന്റെ ലക്ഷ്യം. അതേസമയം, പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനായിട്ടാണ് ഇന്ന് ഇറങ്ങുന്നത്. .




