Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ലഭിക്കും; വികെ പ്രശാന്ത്‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇടത് മുന്നണി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വി കെ പ്രശാന്ത്. മണ്ഡലത്തിൽ എൽഡിഎഫിന് അനുകൂലമായ തരംഗമാണ് നിലനിൽക്കുന്നതെന്നും കഴിഞ്ഞ തവണത്തേക്കാൾ ഉയർന്ന ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ എസ്ഐആർ സംവിധാനത്തെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചു. എസ്ഐആർ ഡാറ്റ ചോർന്നോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പുനരാലോചനയ്ക്ക് തയ്യാറാകണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു.

പാർട്ടി വിലയിരുത്തലിനേക്കാൾ വലിയ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വ്യക്തിപരമായ പ്രതീക്ഷ. കഴിഞ്ഞ തവണത്തെ റെക്കോർഡ് തിരുത്തിക്കുറിക്കുന്ന വിജയമാകും വട്ടിയൂർക്കാവിൽ ഉണ്ടാവുക. ഗുണമുണ്ടാകണമെന്ന് ചില കേന്ദ്രങ്ങൾ കരുതിയ ഇടങ്ങളിൽ എസ്ഐആർ വഴി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകാം എന്നും അദ്ദേഹം പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer