കുവൈത്ത് സിറ്റി: പത്തു വർഷത്തോളമായി കുവൈത്തിൽ ജോലിക്ക് ഹാജരാകാതെ ശമ്പളം കൈപ്പറ്റിയ ജീവനക്കാരിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും വിധിച്ചു.കുവൈത്തിൽ സിവിൽ സർവീസ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ. നിയമവിരുദ്ധമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന കുറ്റത്തിനാണ് കോടതി ഇവർക്ക് അഞ്ചു വർഷത്തെ തടവ് ശിക്ഷ നൽകിയത്. തന്റെ പേര് പേറോൾ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന സാഹചര്യം മുതലെടുത്താണ് പ്രതി ഈ സാമ്പത്തിക ക്രമക്കേട് നടത്തിയത്. ഏകദേശം 1,10,000 കുവൈറ്റ് ദിനാർ ഇവർ ശമ്പളമായി കൈപ്പറ്റിയിട്ടുണ്ട്. അഞ്ചു വർഷത്തെ കഠിനതടവിനൊപ്പം തന്നെ 3,30,000 കുവൈത്ത് ദിനാർ പിഴയൊടുക്കാനും പ്രതിയോട് കോടതി ഉത്തരവിട്ടു.






