തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേയുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രിക്കസേരയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പരോക്ഷ വിമര്‍ശനവുമായി കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍. മഹേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മഹേഷിന്റെ പരിഹാസം കലര്‍ന്ന വിമര്‍ശനം.
ആലുംക പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായില്‍ പുണ്ണ് എന്ന് പണ്ട് അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ആവാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം- എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം തെരുവിലേക്ക് എത്തിയ സ്ഥിതിയാണ് ഇപ്പോഴുള്ളത്. വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പേരുകള്‍ ഓരോ നേതാക്കന്മാരും സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. പരസ്യമായ ഇത്തരത്തിലുള്ള പോസ്റ്റുകളും പരാമര്‍ശങ്ങളും വലിയ രീതിയില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുകയും ചെയ്യുന്നുണ്ട്.




