പാലക്കാട്: ലൈംഗിക പീഡനകേസില്‍ പ്രതിചേർക്കപ്പെട്ട പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സൻ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മണ്ണാര്‍ക്കാട് എസ് സി/എസ്ടി പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയുടെ താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി നൽകിയ മൊഴി. പ്രതിയെ പിടികൂടാൻ പോലീസ് അന്വേഷണം നടത്തുന്നതിന്റെ ഇടയിലാണ് പ്രശോഭ് അഭിഭാഷകൻ വഴി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നിരപരാധിയാണെന്നും, ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തോട് സഹകരിക്കാമെന്നുമാണ് പ്രശോഭ് മുന്‍കൂര്‍ ജാമ്യ അപേക്ഷയിലൂടെ കോടതിയെ അറിയിച്ചിരിക്കുന്നത്.






