Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. സീസണിലെ തുടർച്ചയായ വിജയങ്ങൾക്ക് പിന്നാലെ ആത്മശ്വാസത്തോടെയാണ് ഗില്ലും കൂട്ടരും ഇന്നിറങ്ങുന്നത്. കളിച്ച ഒരു മത്സരത്തിൽ പോലും ജയിക്കാൻ കഴിയാതെയാണ് കൊൽക്കത്ത ഗുജറത്തിന്റെ തട്ടകത്തിലേക്കെത്തുന്നത്. കൊൽക്കത്തയുടെ കൈയിൽ ആകെയുള്ളത് മഴ കനിഞ്ഞു നൽകിയ ഒരു പോയിന്റ് മാത്രമാണ്. തകർപ്പൻ ബൗളിംഗ് നിരയും ശക്തമായ ബാറ്റിംഗ് നിരയും ഉണ്ടെങ്കിൽ പോലും വ്യക്തമായ ഫോം കണ്ടെത്താൻ കഴിയാതെ വലയുകയാണ് താരങ്ങൾ.

മറുഭാഗത്തു ഹാട്രിക് ജയം ലക്ഷ്യമിട്ടാണ് ഗില്ലും കൂട്ടരും ഇറങ്ങുന്നത്. ഓപ്പണര്‍മാരായ നായകന്‍ ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും ഒപ്പം ജോസ് ബട്‌ലര്‍ കൂടി റണ്ണടിക്കാന്‍ തുടങ്ങിയതോടെ ഗുജറാത്ത് തകർപ്പൻ ഫോമിലാണ്. ആദ്യജയം തേടി കൊൽക്കത്തയും ജയം തുടരാൻ ഗുജറാത്തും ഇറങ്ങുമ്പോൾ പേസര്‍മാരെ തുണയ്ക്കുന്ന അഹമ്മദാബാദിലെ പിച്ചിൽ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കാണ് ജയസാധ്യത കൂടുതല്‍. സ്വന്തം ഹോം ഗ്രൗണ്ട് തുണക്കുമെന്ന പ്രതീക്ഷയിലാണ് ഗുജറാത്ത്.

Advertisement
WhiteswanTV Footer