തിരുവനവന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രികാലങ്ങളില്‍ 15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് വാക്കാല്‍ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത ചൂടില്‍ വലയുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് ഇത്.
ഗ്രാമ-നഗര ഭേദമില്ലാതെ ദിവസവും പലസമയങ്ങളിലായി വൈദ്യുതി മുടങ്ങുകയാണ്. ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ് നിലവിലെ നിയന്ത്രണം. ഒരാഴ്ച മുന്‍പുതന്നെ വടക്കന്‍ ജില്ലകളിലെ ചില ഭാഗങ്ങളില്‍ ലോഡ് ഷെഡിങ് തുടങ്ങിയിരുന്നു.
എന്നാല്‍ ലോഡ് ഷെഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ചില നിര്‍ദേശങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുകയാണെന്നുമാണ് കെഎസ്ഇബി നല്‍കുന്ന വിശദീകരണം. ചൂട് തുടര്‍ന്നാല്‍ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങള്‍ രാത്രിയില്‍ ഉണ്ടായേക്കാം.
അതിനിടെ 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള അപക്ഷേയില്‍, വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തീരുമാനം നീട്ടിയതും കെഎസ്ഇബിയ്ക്ക് തിരിച്ചടിയായി.




