തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് പീക്ക് സമയ വൈദ്യുതി ഉപയോഗം എത്തിയിരുന്നു. വൈകുന്നേരം ആറിനും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. പലയിടത്തും കറന്റ് പോകുന്നതിനാല്‍ സംഘര്‍ഷങ്ങളുമുണ്ടാകുന്നുണ്ട്.
KSEBയുടെ അറിയിപ്പ്:
പ്രിയ ഉപഭോക്താക്കളെ
രാത്രികാലകളില്‍ ഉണ്ടാകുന്ന അപ്രഖ്യാപിത ലോഡ് നിയന്ത്രണം സെക്ഷന്‍ ഓഫീസുകളില്‍ പൊതു ജനങ്ങളും ജീവനക്കാരും തമ്മില്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതിന്റെ വെളിച്ചത്തില്‍ എന്ത് കൊണ്ട് ലോഡ് നിയന്ത്രണം ആവശ്യമായി വരുന്നു എന്നതിനെകുറിച്ച് ചെറിയ വിവരണം.
നിങ്ങളുടെ പ്രയാസം ഞങ്ങള്‍ മനസിലാക്കുന്നു. ജനങ്ങള്‍ നേരിട്ട് സംവദിക്കുന്നത് സെക്ഷന്‍ ഓഫീസുമായാണ്. എന്നാല്‍ KSEB യില്‍ ജനറേഷന്‍, ട്രാന്‍സ്മിഷന്‍, ഡിസ്ട്രിബൂഷന്‍ എന്നിങ്ങനെ മൂന്ന് വിഭാഗം ഉണ്ട്. അനിയിത്രിതമായ ചുട് കാരണം ഈ വര്‍ഷം KSEB പ്രതീക്ഷിച്ചതിലും 25% ലോഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് നിലവിലെ ലൈനുകള്‍ക്ക് താങ്ങാന്‍ കഴിയാതെ വരുന്ന സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത്, നമ്മുടെ ട്രാന്‍സ്‌ഫോമറുകളിലേക്കുള്ള വൈദ്യുതി എത്തുന്നത് സബ്ബ് സ്റ്റേഷനുകളില്‍ നിന്നാണ്. ഇത് ട്രാന്‍സ്മിഷന്‍ വിങ്ങിന് കീഴില്‍ ആണ് .സമ്പ് സ്റ്റേഷനുകളിലേക്ക് വരുന്ന ലൈനില്‍ ഓവര്‍ ലോഡ് വരുന്ന സമയങ്ങളിലാണ് 15 മിനിറ്റ് നിയന്ത്രണം ഓരോ സബ്‌സ് റ്റേഷനിലേയും ഓരോ 11 KV ഫീഡറിലും വരുത്തുന്നത്. അല്ലാത്തപക്ഷം ലോഡ് താങ്ങാനാവാതെ 110 kv ,66 kv, 220 kv ലൈനുകള്‍ പൊട്ടിവീഴുന്ന സാഹചര്യം ഉണ്ടാകും , ഇത് ഗ്രിഡ് മുഴുവനേയും ബാധിക്കുകയും കേരളം മുഴുവന്‍ ഇരുട്ടിലേക്ക് പോകാനും കാരണമാകാം.
ഇത് ഒഴിവാക്കാനാണ് അപഖ്യാപിത ലോഡ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.. ഈ വിവരം സെക്ഷന്‍ ഓഫീസിലുളളവര്‍ക്കും ആ സമയത്ത് മാത്രമാണ് ലഭിക്കുകയൊള്ളു. അത് കൊണ്ടാണ് മുന്‍കൂട്ടി അറിയിപ്പ് നല്‍കാന്‍ സാധിക്കാത്തത്. ഈ നിയന്ത്രണം ലോഡ് കുറയുനതു വരെ തുടര്‍ന്നുകൊണ്ടിരിക്കും , അതു കൊണ്ടാണ് രാത്രി പല സമയത്ത് ഇങ്ങനെ ഉണ്ടാകുന്നത്. ഇനി 15 മിനിറ്റ് മാറ്റി 30 മിനിറ്റോ 45 മിനിറ്റോ ചെയ്യുബോള്‍ ഉണ്ടാകുന്ന വിഷയം നമ്മുടെ മിക്ക വീടുകളിലും ഫ്രിഡ്ജ്, AC, ഇന്‍വര്‍ട്ടര്‍ എന്നിവ ഉണ്ടാകും, അര മണിക്കൂര്‍ കറണ്ട് പോയി വരുമ്പോഴേക്കും ഇവയെല്ലാം ഒന്നിച്ച് ഓണാകുകയും നമ്മുടെ ട്രാന്‍സ്‌ഫോര്‍മര്‍ ഓവര്‍ ലോഡ് ആകുകയും ഫ്യൂസുകള്‍ കത്തിപോകയും ചെയ്യാന്‍ സാധ്യത കൂടുതല്‍ ആണ് അതുകൂടി കണക്കിലെടുത്തു കൊണ്ടാണ് 15 മിനിറ്റ് സമയം ആക്കി ലോഡ് നിയന്ത്രണം വച്ചിരിക്കുന്നത്. സോളാര്‍ വന്നതോടുകൂടി നിയന്ത്രണമില്ലാതെ ചിലരെങ്കിലും രാത്രികാലങ്ങളില്‍ ഉപയോഗിക്കുന്നു. നമ്മള്‍ എല്ലാവരും സ്വയം ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടു വന്നാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നത്തിന് പരിഹാരം ആകും ,രാത്രികാലങ്ങളില്‍ ( 6 pm മുതല്‍ രാത്രി12 മണി വരെ) അനാവശ്യ ലൈറ്റുകള്‍ ഓഫാക്കുക, ഇലക്ട്രിക്ക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാതിരിക്കുക, മോട്ടോര്‍ പ്രവര്‍ത്തിക്കാതിരിക്കുക, ഫ്രിഡ്ജ് ഓഫ് ചെയ്യുക എന്നിവ ചെയ്യ്ത് സഹകരിച്ചാല്‍ വലിയ മാറ്റം ഉണ്ടാകും.




