ധാരാളം നാരുകളാല്‍ സമ്പന്നമാണ് തണ്ണിമത്തന്‍. അതിനാല്‍ വെറുംവയറ്റില്‍ തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനനാളത്തെ ഉച്ചേജിപ്പിക്കുകയും അസ്വസ്ഥതകള്‍ക്ക് കാരണമാവുകയും ചെയ്യും. വയറുവേദന, വയര്‍ വീര്‍ക്കുന്ന അവസ്ഥ എന്നിവയാണ് ഉണ്ടാവുക. ഇത് എല്ലാവരിലും സംഭവിക്കണം എന്നില്ല.
കൂടാതെ തണ്ണിമത്തനില്‍ ജലത്തിന്റെ അളവ് 95%ല്‍ കൂടുതലാണ്. വെറും വയറ്റില്‍ തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ ഗ്യാസ്ട്രിക് ആസിഡ് കുറയുന്നത് വഴി ദഹനക്കേട് പോലുള്ള ലക്ഷണങ്ങള്‍ കണ്ടേക്കാം.


