തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചെലവിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് വീണ്ടും 55 ലക്ഷം രൂപ അനുവദിച്ചു. ഇതോടെ ഇവന്റ് നടത്തിപ്പിനായി സൊസൈറ്റിക്ക് കീഴിലുള്ള സ്ഥാപനത്തിന് ഇതുവരെ നൽകിയ തുക 3.69 കോടി രൂപയായി. ഇനിയും നൽകാനുള്ള ബാക്കി തുക സ്പോൺസർഷിപ്പ് ലഭിച്ചതിന് ശേഷം മാത്രമേ നൽകുകയുള്ളൂ എന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
അതേസമയം, ആകെ ചെലവായി 7 കോടി രൂപ ലഭിക്കണമെന്നാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആവർത്തിക്കുന്നത്. എന്നാൽ സർക്കാർ ഇനി 1.06 കോടി രൂപ മാത്രമേ നൽകുകയുള്ളൂ എന്ന നിലപാടിലാണ്. സംഗമത്തിനായി ദേവസ്വം ബോർഡിന് സ്പോൺസർഷിപ്പായി ലഭിച്ചത് 3.85 കോടി രൂപ മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി.




