Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അടുത്ത മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടി ആവട്ടെയെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ആവട്ടെയെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍(എസ്എംഎഫ്) നേതാവ് അസ്ലം മഷ്ഹൂര്‍ തങ്ങള്‍. ചെമ്മാട് ദാറുല്‍ ഹുദയില്‍ നടന്ന എസ്എംഎഫ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന വേദിയിലായിരുന്നു കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി അദ്ദേഹത്തിന്റെ പരാമര്‍ശം.

മെയ് നാലാം തിയ്യതി വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ആയിട്ടു വരട്ടെയെന്നായിരുന്നു പരാമര്‍ശം. മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സ്വാദിഖലി തങ്ങള്‍ അടക്കം മുതിര്‍ന്ന മുസ്ലിം ലീഗ് നേതാക്കളെല്ലാം ആ സമയം വേദിയിലുണ്ടായിരുന്നു. പുഞ്ചിരിയോടെയാണ് കുഞ്ഞാലിക്കുട്ടി ഇതിനെ നേരിട്ടത്. അതുപോലെ എസ്എംഎഫ് സംസ്ഥാന ഭാരവാഹിയുടെ പരാമര്‍ശം ആരും തിരുത്തിയില്ല എന്നതും ശ്രദ്ധേയം.

Recent News

Advertisement
WhiteswanTV Footer