ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പോലീസ് പിടികൂടി. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ മുന്നേ തയ്യാറാക്കി വച്ച ബാഗുമായി ഓടി രക്ഷപെടാൻ ശ്രമിച്ചു. സജിയുടെ അമ്മ മേരിക്കുട്ടി, സഹോദരന്‍ റെജി എന്നിവരുടെ തിരോധാനത്തില്‍ ഇയാളുടെ സഹോദരി സിനി ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാല്‍ഭാഗം മണ്ണിനടിയില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയത്.




