Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: സംസ്ഥാനത്ത് നടന്ന ഹർത്താലിനെതിരെ സ്വമേധയാ കേസ് എടുത്ത് കേരള ഹൈക്കോടതി. ഹർത്താൽ ആഹ്വാനം ചെയ്തവർക്കു നോട്ടീസ് നൽകുകയും ഇന്ന് വൈകിട്ട് കേരള പോലീസിലൂടെ മേധാവിയായ ഡിജിപിയോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തു. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി കൃഷ്ണകുമാർ എന്നിവരുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർത്താലിനിടെ നടന്ന അതിക്രമങ്ങളെയാണ് കേസിന് ആധാരമാക്കിയിരിക്കുന്നത്.

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് പല ഭാഗങ്ങളിലും ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. വാഹനങ്ങൾ തടഞ്ഞതോടെ നിരവധി സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചിലയിടങ്ങളിൽ പൊലീസും സമരക്കാരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

തിരുവനന്തപുരംയിൽ കഴക്കൂട്ടം മുതൽ കണിയാപുരം വരെ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻട്രൻസ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളും ആശുപത്രികളിലേക്ക് പോകുന്നവരും ഇതിൽ കുടുങ്ങി.

Recent News

Advertisement
WhiteswanTV Footer