Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജനം ആഗ്രഹിക്കുന്നത് പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകാന്‍; എംവി ഗോവിന്ദന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇടതുപക്ഷം തന്നെ മൂന്നാം തവണയും ഭരണത്തില്‍ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു ടെന്‍ഷനും ഇല്ലെന്നും ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം ടേമിലേക്കുള്ള അധികാര പ്രവേശനത്തിന്റെ പ്രഖ്യാപനമാണ് നാളെ നടക്കുകയെന്നും കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് പിണറായി മുഖ്യമന്ത്രി ആകണം എന്നാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

‘കോണ്‍ഗ്രസില്‍ ഒരു കോടി തര്‍ക്കങ്ങള്‍ ഉണ്ട്. കേരളത്തിലെ ജനങ്ങള്‍ അത്താണിയായി കാണുന്നത് ഇടതുപക്ഷ മുന്നണി സര്‍ക്കാരിനെയാണ്. എല്‍ഡിഎഫ് മാറിയാല്‍ പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ എന്താകുമെന്ന ടെന്‍ഷനുണ്ട്. അവര്‍ക്ക് ലഭിച്ച താങ്ങും തണലും മറക്കില്ല. രാഷ്ട്രീയ ലക്ഷ്യം വച്ച് നടക്കുന്നവരാണ് സര്‍ക്കാര്‍ മാറണം എന്ന് ആഗ്രഹിക്കുന്നത്. ഇല്ലാത്ത കാര്യം ഊതിവീര്‍പ്പിക്കുന്നതാണ് യുഡിഎഫിന്റെ വിജയ പ്രതീക്ഷ. ഭരണവിരുദ്ധ വികാരം എന്നൊന്ന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recent News

Advertisement
WhiteswanTV Footer