Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നേമത്ത് താമര വിരിയിച്ച് രാജീവ് ചന്ദ്രശേഖൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വിജയം നേടി. 3,800 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ ജയം. ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കടുത്ത പോരാട്ടം നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു നേമം. ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലമെന്ന പ്രത്യേകതയും നേമത്തിനുണ്ട്.

രണ്ടാം പിണറായി സർക്കാരിലെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും യുഡിഎഫിനുവേണ്ടി കെ.എസ്. ശബരീനാഥും മത്സര രംഗത്തിറങ്ങിയതോടെ നേമത്തിൽ ത്രികോണ മത്സരം ശക്തമായി. തിരുവനന്തപുരം കോർപ്പറേഷനിലെ 23 വാർഡുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ മേൽക്കൈ പാർട്ടിക്ക് ആത്മവിശ്വാസമായി. മണ്ഡലത്തിലെ വാർഡുകളിൽ 6,000ത്തിലധികം വോട്ടുകളുടെ ലീഡ് നേടിയ പശ്ചാത്തലത്തിലാണ് പാർട്ടി അധ്യക്ഷൻ തന്നെ രംഗത്തിറങ്ങിയത്.

2016ൽ ഒ. രാജഗോപാൽ ബിജെപിക്കുവേണ്ടി കേരള നിയമസഭയിൽ ആദ്യ വിജയം നേടിയത് നേമത്തിലൂടെയാണ്. യുഡിഎഫ് ഘടകകക്ഷി സ്ഥാനാർഥിയായ വി. സുരേന്ദ്രൻ പിള്ളയ്ക്ക് കുറഞ്ഞ വോട്ടുവിഹിതം മാത്രമാണ് ലഭിച്ചത്. യുഡിഎഫിന്റെ വോട്ട് വിഭജനം ബിജെപിക്ക് അനുകൂലമായതോടെയാണ് രാജഗോപാൽ വിജയിച്ചതെന്നായിരുന്നു എൽഡിഎഫിന്റെ വിലയിരുത്തൽ. അന്ന് വി. ശിവൻകുട്ടിക്ക് 41.39 ശതമാനം വോട്ടുകൾ ലഭിച്ചിരുന്നു.

പുതിയ നേമം മണ്ഡലത്തിൽ നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിനായി വി. ശിവൻകുട്ടി തന്നെയാണ് മത്സരിച്ചത്. 2011ൽ ഒ. രാജഗോപാലിനെ തോൽപ്പിച്ച ശിവൻകുട്ടി, 2016ൽ പരാജയപ്പെട്ടു. എന്നാൽ 2021ൽ കുമ്മനം രാജശേഖരനെ തോൽപ്പിച്ച് ബിജെപിയുടെ സാന്നിധ്യം അവസാനിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ശ്രദ്ധേയ പ്രകടനം നടത്തിയ രാജീവ് ചന്ദ്രശേഖറിന് നേമത്തിൽ അധിക പരിചയം ആവശ്യമില്ലാതിരുന്നതും ബിജെപിക്ക് നേട്ടമായി. ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് നേരിട്ട് മത്സരിച്ചിരുന്നെങ്കിൽ ഫലം വ്യത്യസ്തമായേനെയെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നു. 2011ൽ 17.4 ശതമാനവും 2016ൽ 9.7 ശതമാനവും മാത്രം വോട്ടുവിഹിതം നേടിയ യുഡിഎഫ്, 2021ൽ കോൺഗ്രസ് നേരിട്ട് മത്സരിച്ചതോടെ അത് 25 ശതമാനമായി ഉയർത്തിയിരുന്നു.

Recent News

Advertisement
WhiteswanTV Footer