തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തകര്‍പ്പന്‍ വിജയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്റെ പ്രതികരണം. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങളെ പരിഹസിച്ചായിരുന്നു സതീശന്റെ പോസ്റ്റ്.
‘മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ? ടീം യുഡിഎഫ്. കേരളം ജയിച്ചു. ഇനി യുഡിഎഫ് നയിക്കും’ എന്നാണ് ഫെയ്സ്ബുക്കില്‍ വിഡി സതീശന് കുറിച്ചത്.
102 സീറ്റുകളിലാണ് ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച് യുഡിഎഫ് വിജയിച്ചിരിക്കുന്നത്. വെറും 35 സീറ്റുകളിലേക്ക് ഇടതുപക്ഷം ഒതുങ്ങി. 3 സീറ്റുകള്‍ ബിജെപിക്ക് കിട്ടി.




