തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുഡിഎഫിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന സൂചനയുമായി ടിഎന്‍ പ്രതാപന്‍ രംഗത്ത്. വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തില്‍ വരും, വെണ്ണ കഴിക്കുന്ന ലാളിത്യത്തോടെ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കും, ഗുരുവായൂരില്‍ സ്ഥിരമായി വരുന്ന ദൈവ വിശ്വാസിയായ ഒരാളായിരിക്കും കേരളത്തിലെ മുഖ്യമന്ത്രിഎന്നൊക്കെയാണ് പ്രതാപന്‍ പറയുന്നത്. ഗുരുവായൂരപ്പന്റെ ഭക്തനായ ദൈവവിശ്വാസിയായ ഒരാളായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നും അദ്ദേഹം പറയുന്നു.
ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എം എല്‍എമാരുടെ ഭൂരിപക്ഷം ഹൈക്കമാന്‍ഡ് പരിഗണിക്കും നേതൃത്വം പുതിയ നിരീക്ഷകരെ നിശ്ചയിച്ച് കേരളത്തിലേക്കയക്കും കെസിയോട് നിലവില്‍ അഭിപ്രായം തേടിയതായി സൂചനയില്ല ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയാല്‍ കെസി തന്നെ കേരളത്തിലേക്ക് വരും.




