കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫ് വിരുദ്ധ തരംഗമാണ് സംഭവിച്ചതെന്നും ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. പിണറായി വിജയന്റെ അഹങ്കാരത്തിന് എതിരായ ജനവിധിയാണ് ഉണ്ടായത്. കേരളത്തില്‍ ഇടതുപക്ഷം പൂര്‍ണമായി ഇല്ലാതാകുമെന്നും സാബു ജേക്കബ് പറഞ്ഞു.
ഇത്തവണ എന്‍ഡിഎക്കൊപ്പം മത്സരിച്ച ട്വന്റി20 തകര്‍ന്ന് തരിപ്പണമായിരുന്നു. ഇനി മുതല്‍ കേരളത്തില്‍ എന്‍ഡിഎ, യുഡിഎഫ് എന്നിങ്ങനെ രണ്ട് മുന്നണികളേ ഉണ്ടാകൂ. എന്‍ഡിഎയ്ക്ക് കേരളത്തില്‍ അധികാരത്തില്‍ വരാന്‍ സാധിക്കും. എന്‍ഡിഎയ്ക്ക് മാത്രമേ കേരളത്തെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
കൊടുങ്കാറ്റില്‍ ഞങ്ങള്‍ പിടിച്ചുനിന്നു. മൂന്ന് സീറ്റുകള്‍ കരസ്ഥമാക്കി. അത് നേട്ടമാണ്. എന്‍ഡിഎ മുന്നണിയുടെ ഭാഗമായപ്പോള്‍ പല രീതിയില്‍ എല്‍ഡിഎഫും യുഡിഎഫും ചിത്രീകരിച്ചു. വര്‍ഗീയ പാര്‍ട്ടിയുടെ കൂടെ കൂടിയെന്ന രീതിയില്‍ ചിത്രീകരിച്ചു. സംഘികളാക്കി മാറ്റി. കുന്നത്തുനാട് പോലെയുള്ള ക്രിസ്ത്യന്‍ മേഖലകളില്‍ ഇത് ആശയകുഴപ്പം സൃഷ്ടിച്ചു. ആ ആശയക്കുഴപ്പം മാറ്റിയെടുക്കാനുള്ള സമയം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ല. സഖ്യം ഉണ്ടായി ഏതാനും ആഴ്ചകള്‍ക്കകം മത്സരരംഗത്തേയ്ക്ക് പോയി’- സാബു ജേക്കബ് വിശദീകരിക്കുന്നു.






