ചോറ് ബാക്കി വന്നാലോ കൂടുതല്‍ ആയാലോ ഫ്രിഡ്ജില്‍ വെക്കുന്നവരാണ് നമ്മളെല്ലാം. എന്നാല്‍ ചില ഭക്ഷ്യവസ്തുക്കള്‍ ഫ്രിഡ്ജില്‍ വച്ച് ചൂടാക്കി കഴിച്ചാലും ആരോഗ്യത്തിന് അത്ര നല്ലതല്ല. അതിലൊന്നാണ് ചോറ്. മണിക്കൂറുകളോളം അന്തരീക്ഷ താപനിലയിലിരിക്കുന്ന ചോറ് വീണ്ടും ചൂടാക്കുന്നതും ദിവസങ്ങളോളം ഫ്രിഡ്ജില്‍ വെച്ച ചോറ് പിന്നീട് ചൂടാക്കി കഴിക്കുന്നതുമൊക്കെ റീഹീറ്റഡ് റൈസ് സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഇങ്ങനെ ചെയ്യുമ്പോള്‍ ബാസിലസ് സിറസ് (B. cereus)) എന്ന ബാക്ടീരിയ ഉണ്ടാവാനും അതുവഴി ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും. നേരത്തേ ചൂടാക്കിയ ചോറ് അന്തരീക്ഷ താപനിലയില്‍ രണ്ടുമണിക്കൂറിലേറെ വെക്കുകയും പിന്നീട് ചൂടാക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നമാകുന്നത്. നാല് ഡിഗ്രി സെല്‍ഷ്യസിന്(39.2ºF) താഴെ ബി.സിറസ് ബാക്ടീരിയക്ക് പെരുകാനാവും. പിന്നീട് ചൂടാക്കിയാലും ഇത് നശിക്കില്ല.
വയറിളക്കം, വയറുവേദന, ഛര്‍ദി, ഓക്കാനം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. 24 മണിക്കൂറിനുള്ളില്‍ തനിയെ ഭേദമാവുമെങ്കിലും ചൂടുകാലത്ത് പ്രത്യേകശ്രദ്ധ കൊടുക്കേണ്ടത് പ്രധാനമാണ്. കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ വിദഗ്ധ ചികിത്സ തേടുകയും വേണം. ധാരാളം വെള്ളം കുടിക്കാനും ശരീരത്തില്‍ ജലാംശം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും ശ്രദ്ധിക്കണം.


