ചെന്നൈ: ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്ത് നിന്ന് 12:20നുള്ള വിമാനത്തിൽ പുറപ്പെട്ട്,1:30ന് ചെന്നൈയിൽ എത്തും. ടിവികെ നൽകിയ കത്ത് കിട്ടിയെന്ന് ഗവർണർ ആർലേക്കർ സ്ഥിരീകരിച്ചിട്ടുണ്ട്. 108 പേരുടെ പിന്തുണ ഉണ്ടെന്നാണ് കത്തിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് ഗവർണർ ഇന്ന് ചെന്നൈയിലെത്തുന്നത്. ടിവികെ അധ്യക്ഷൻ വിജയ് മെയ് ഏഴിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ആറ് പതിറ്റാണ്ടിനിടയിൽ തമിഴ്‌നാട്ടിലെ വേരൂന്നിയ ദ്രാവിഡ പാർട്ടികളുടെ ആധിപത്യം തകർക്കപ്പെടുന്ന ആദ്യ സംഭവമായിരുന്നു ടിവികെയുടെ വിജയം. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അദ്ദേഹത്തോടൊപ്പം ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും.




