കണ്ണൂർ: കളഞ്ഞുകിട്ടിയ സ്വർണക്കമ്മൽ ഉടമസ്ഥയ്ക്ക് തിരിച്ചുനൽകി ഹരിതകർമസേനാംഗങ്ങൾ മാതൃകയായി. പ്ലാസ്റ്റിക് ശേഖരണത്തിനിടെ ലഭിച്ച കമ്മൽ നരിക്കോടൻ പ്രസന്നയും ചെക്യോടൻ രജനിയും ചേർന്നാണ് ഉടമയായ വെള്ളേൻ യശോദയ്ക്ക് കൈമാറിയത്.
മാലൂർ പഞ്ചായത്തംഗം ഷൈനി ശശീന്ദ്രന്റെ സാന്നിധ്യത്തിലാണ് കമ്മൽ ഔപചാരികമായി കൈമാറിയത്.




