Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിഎം ശ്രീ; കേരളത്തിൽ അടക്കം സമവായത്തിന് ശ്രമിക്കുമെന്ന് കേന്ദ്രസർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര പദ്ധതി ‘പിഎം ശ്രീ’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ വീണ്ടും ശ്രമം ശക്തമാക്കുന്നു. പുതിയ സർക്കാരുകൾ അധികാരമേറ്റ പശ്ചാത്തലത്തിലാണ് നീക്കം. പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ പുതിയ സർക്കാരുകളെ ലക്ഷ്യമിട്ടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് കത്തയയ്ക്കാൻ തീരുമാനിച്ചത്.

പദ്ധതി അംഗീകരിപ്പിക്കുകയാണ് ലക്ഷ്യം. പശ്ചിമ ബംഗാളിൽ പുതിയ സർക്കാർ വന്നതോടെ പദ്ധതി ഉടൻ നടപ്പാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം. കേരളത്തിലും തമിഴ്‌നാട്ടിലും നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടുമെന്ന് കേന്ദ്രം കരുതുന്നു.

കേരളത്തിൽ പിഎം ശ്രീ പദ്ധതിയെ ചൊല്ലി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ നേരത്തെ വലിയ തർക്കം ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. പദ്ധതി അംഗീകരിക്കാത്തതിനാൽ ഏകദേശം 1500 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചിരുന്നു. ഇത് വിദ്യാഭ്യാസ മേഖലയിലും അധ്യാപകരുടെ ശമ്പളത്തിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കണമെന്നും സ്കൂളുകളിൽ ‘പിഎം ശ്രീ’ ബ്രാൻഡിംഗ് വേണമെന്നും ഉള്ള കേന്ദ്ര നിബന്ധനയെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. ഇത് സംസ്ഥാന അധികാരത്തിൽ ഇടപെടലാണെന്നായിരുന്നു കേരളത്തിന്റെ നിലപാട്. 2025 ഒക്ടോബറിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നെങ്കിലും, പിന്നീട് രാഷ്ട്രീയ എതിർപ്പിനെത്തുടർന്ന് അത് മരവിപ്പിക്കപ്പെട്ടിരുന്നു.

Recent News

Advertisement
WhiteswanTV Footer