ചെന്നൈ: ഫല പ്രഖ്യാപനം കഴിഞ്ഞു നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം യാഥാർത്ഥ്യമാകുന്നു. 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയ വിജയ്, ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.
ആദ്യം മുതലേ എം എൽ എമാരുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണത്തിൽ ഉടക്കിട്ടിരുന്ന ഗവർണർ, ആദ്യം കൂടിക്കാഴ്ചക്ക് സമയം നൽകിയിരുന്നില്ല. 120 എം എൽ എമാരുടെയും പിന്തുണ കത്ത് ലഭിച്ചതിന് പിന്നാലെ ലോക്ഭവൻ റൂട്ടിലേക്ക് തിരിച്ച വിജയ്, പാതി വഴിയിൽ യൂ ടേൺ എടുത്ത് മടങ്ങിയതോടെയാണ് അഭ്യൂഹം ശക്തമായത്. ഗവർണർ വിജയ്ക്ക് സമയം അനുവദിച്ചു. ഗവർണറുടെ അനുവാദം ലഭിച്ചാൽ സത്യപ്രതിജ്ഞയുടെ സമയവും സ്ഥലവുംതീരുമാനിക്കും .


